---
title: "വാടക മുറിയിൽ പ്രസവം, യുവതി തളർന്നുവീണ് മരിച്ചു; ഭർത്താവും ബന്ധുക്കളും ഒളിവിൽ"
english_title: "Woman dies after collapsing after giving birth in rented room; husband and relatives absconding"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317599/Woman dies after collapsing after giving birth in rented room; husband and relatives absconding"
published_at: "2025-09-28T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d95a10bc649_1000345269.png"
keywords: []
---

# വാടക മുറിയിൽ പ്രസവം, യുവതി തളർന്നുവീണ് മരിച്ചു; ഭർത്താവും ബന്ധുക്കളും ഒളിവിൽ

> **Lead Summary:** കണ്ണൂർ : ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിനു പിന്നാലെ തളർന്നു വീണ യുവതിയെ ജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

കണ്ണൂർ : ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിനു പിന്നാലെ തളർന്നു വീണ യുവതിയെ ജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മാസം മുൻപാണ് ജെസ്വീന, ഭർത്താവ് റസികൂൽ, നാലുവയസ്സുകാരനായ മകൻ ജോഹിറുൽ ഇസ്‌ലാം എന്നിവർക്കൊപ്പം മാലോട്ടെ വാടക വീട്ടിൽ താമസം തുടങ്ങിയത്. സംഭവത്തെ തുടർന്ന് കാണാതായ ഭർത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നവജാതശിശുവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി. നാലുവയസ്സുകാരനായ ജോഹിറുൽ ഇസ്ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317599/Woman dies after collapsing after giving birth in rented room; husband and relatives absconding)